കന്നട ചിത്രം കെജിഎഫ് റിലീസിന് മുമ്പ് തന്നെ കോടികളുടെ വരുമാനം സ്വന്തമാക്കി. ഏപ്രിൽ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിയറ്റർ അവകാശം വിറ്റാണ് നിർമാതാക്കൾ കോടികൾ സ്വന്തമാക്കിയത്. റോക്കിങ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന കെജിഎഫ് അഡ്വാൻസ് ബുക്കിങ്ങിലും റിക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14നെത്തുന്ന ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്ന കെജിഎഫിന്റെ രണ്ടാം ഭാഗമാണ്.
തിയറ്റർ അവകാശം വിറ്റ് കെജിഎഫ് 2 ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 345 കോടി രൂപയാണ്. കർണാടകയിൽ തന്നെ 100 കോടി സ്വന്തമാക്കിട്ടുണ്ട്. തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് 78 കോടിയുമാണ് നേടിട്ടുള്ളത്. ഹിന്ദി തിയറ്ററുകളുടെ അവകാശം 100 കോടിക്കാണ് വിറ്റിരിക്കുന്നത്.

തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്ന ചിത്രം 27 കോടിയാണ് തിയറ്റർ അവകാശത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ പത്ത് കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 30 കോടിയുമാണ് നിർമാതാക്കൾ സ്വന്തമാക്കിട്ടുള്ളത്.ആർആർആർ സിനിമയുടെ പ്രീ-റിലീസ് റിക്കോർഡാണ് കെജിഎഫ് 2 തകർത്തിരിക്കുന്നത്.ഇന്നലെ ഏപ്രിൽ 11 വരെയുള്ള കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിങ്ങിലൂടെ കെജിഎഫ് 2 ഇതുവരെ നേടിയിരിക്കുന്നത് അഖിലേന്ത്യ തലത്തിലുള്ള ഗ്രോസ് കളക്ഷൻ 20.25 കോടിയാണ്.
















