ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽസിൽ ചൊവ്വാഴ്ച നടന്ന വിദ്വേഷ കുറ്റകൃത്യത്തിൽ രണ്ട് സിഖ് പുരുഷന്മാർക്ക് മർദ്ദനമേറ്റു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആക്രമണത്തെ അപലപിച്ചു. സംഭവം അന്വേഷിക്കുന്ന പൊലീസുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. അതിരാവിലെ നടക്കാനിറങ്ങിയ രണ്ട് പേരാണ് ആക്രമണത്തിന് ഇരയായത്. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു.
ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് ട്വീറ്റ് ചെയ്തു. “റിച്ച്മണ്ട് ഹില്ലിൽ നമ്മുടെ സിഖ് സമൂഹത്തിന് നേരെ മറ്റൊരു വിദ്വേഷകരമായ ആക്രമണം. ഉത്തരവാദികളായ രണ്ട് വ്യക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണം” -അവർ കുറിച്ചു.
















