മണ്ണാർക്കാട്: കുന്തിപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിനി മാജിത തസ്നീം (15) ആണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ കുന്തിപ്പുഴ പാലത്തിന് സമീപമായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് മുണ്ടക്കണ്ണിയിലെ മാതാവിൻറെ വീട്ടിലേക്ക് പോകുമ്പോൾ കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന എമിറേറ്റ്സ് ബസിൻറെ മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടതു കൈക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു. വിദ്യാർഥിനിയെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















