തൃശൂർ: കൊടുങ്ങല്ലൂർ മതിലകം ചമക്കാലയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരൻ ബഷീറിന്റെ മകൻ സഹദിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു.
നിരപരാധിയാണെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. 2021 ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായ സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. താൻ യാതൊരു കുറ്റവും ചെയ്തില്ലെന്ന് സൂചിപ്പിച്ച് മണിക്കൂറുകൾക്ക് മുമ്പ് ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.
















