പെഷാവർ: പാകിസ്താനിൽ ഭീകരാക്രമണത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്ക്. സംഘർഷഭരിതമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
പൊലീസ് മൊബൈൽ വാനിലേക്ക് തീവ്രവാദികൾ റോക്കറ്റ് തൊടുത്തുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്നുണ്ടായ വെടിവെപ്പിലാണ് പൊലീസുകാർ കൊല്ലപ്പെട്ടത്. പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം.
















