തൃശൂർ: കല്ലൂർ മുട്ടിത്തടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു. വട്ടക്കൊട്ടായി മിച്ചനാട്ട് ഷാജുവിന്റെ മകൻ നിസ്റ്റലാണ് (14) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. ചൊവാഴ്ച ഉച്ചക്കായിരുന്നു അപകടം.
മുട്ടിത്തടി വളവിൽ ഓടിക്കൊണ്ടിരുന്ന തടി ലോറിയിൽ തട്ടിയാണ് ബൈക്കിൻറെ നിയന്ത്രണം വിട്ടത്. ബൈക്കിന്റെ പിറകിലിരുന്ന നിസ്റ്റൽ എതിരെ വന്ന ബസിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി അസംപ്ഷൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: സിമി, സഹോദരി: നിയ.
















