കോഴിക്കോട്: കോടഞ്ചേരിയില്‍ മതം മാറി വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നു. ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനെതിരെയാണ് നടപടി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഷിജിന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജോയിസ്നയെ വിവാഹം കഴിക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ സാഹചര്യത്തിലാണ് നീക്കം.
പ്രദേശത്തെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ദയ്ക്ക് കാരണമാവുകയും ചെയ്തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഗം ജോര്‍ജ് എം. തോമസ് പറഞ്ഞു. ബുധനാഴ്ച കോടഞ്ചേരിയില്‍ സിപിഎം വിശദീകരണ യോഗം നടത്തുന്നുണ്ട്.
അതേസമയം, പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടഞ്ചേരിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.
വിവാഹത്തിൽ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദമ്പതികൾ രംഗത്തെത്തിയിരുന്നു. ഇതരമതത്തിൽ ഉള്ള രണ്ടുപേർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോസ്‌ന എന്നിവരാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തെ തുടർന്ന് പ്രദേശത്ത് ആളുകൾ പ്രതിഷേധവും നടത്തി.
മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോസ്‌നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോസ്‌ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തു.

















