പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പൊതുയോഗ വേദിക്കു സമീപം ബോംബ് സ്ഫോടനം. നളന്ദയിലെ ഒരു സ്കൂളില്‍ സംഘടിപ്പിച്ച ‘ജനസഭ’ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കവേയാണ് വേദിക്ക് സമീപം ബോംബ് സ്ഫോടനമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. സുബ്ബറാം ആദിത്യ എന്ന 22- കാരനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊട്ടിത്തെറിയുണ്ടായതിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും തീപ്പെട്ടിയും പടക്കവും കണ്ടെത്തി.
ഇയാളെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടയെതന്ന് പോലീസ് പറഞ്ഞു.
നേരത്തെ, സ്വന്തം നാടായ ഭഖ്തിയാര്പുരില്വെച്ച് നിതീഷ് കുമാറിന് മര്‍ദനമേറ്റിരുന്നു. ഒരു ആശുപത്രിയിലെ ചടങ്ങിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
















