വിജയ് ചിത്രം ബീസ്റ്റ് നാളെ തിയറ്ററുകളിൽ എത്തുകയാണ്. റിലീസിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇപ്പോഴിതാ വിജയ് ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു കഴിഞ്ഞു എന്ന വാർത്തയാണ് വരുന്നത് .
നാളെ പ്രവർത്തി ദിവസമായതിനാൽ ജീവനക്കാർക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് കമ്പനികൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കമ്പനികളുടെ നോട്ടീസുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
How far can the craze for an actor go? 🔥
Four companies have declared official holiday on April 13 and have also sponsored movie tickets for all their employees to watch #ThalapathyVijay‘s #Beast.
Happens only for @actorvijay among his generation actors. pic.twitter.com/nOwzg4wLjb— ꧁\/!G|\/€$|=|☜︎︎︎꧂ (@VallamaiVicky96) April 11, 2022
സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലറിലേ സൂചന. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്.
















