രാജ്യത്തെ വളരെ ശക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം. ജിബു ജേക്കബും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ജിബു ജേക്കബ് ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നാണ് വെളിപ്പെടുത്തൽ. വെള്ളിമൂങ്ങ സിനിമയുടെ ഹ്യൂമർ സ്വഭാവം ഈ ചിത്രത്തിനുണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്.
‘അടുത്തത് സുരേഷ് ഗോപിയെ വെച്ചുള്ള ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ബിഗ് ബജറ്റ് എന്ന് പറയുമ്പോൾ, ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഈ മാസം 21ന് തുടങ്ങും. കൊടുങ്ങല്ലൂരും, പൊന്നാനിയും പിന്നെ രാജസ്ഥാനുമായിരിക്കും പ്രധാന ലൊക്കേഷനുകൾ. ചിത്രം ഒരു ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ളതായിരിക്കില്ല. രാജ്യത്തെ തന്നെ വളരെ ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന ചിത്രമായിരിക്കുമിത്. അതോടൊപ്പം തന്നെ ഹ്യൂമർ എലമെൻറ്സും സിനിമയിലുണ്ട്’,എന്നാണ് ജിബു ജേക്കബ് പറഞ്ഞത്.
















