ബോളിവുഡിൽ ഒരു താര വിവാഹം കൂടി നടക്കാൻ പോകുകയാണ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം ആരാധകരെയും വളരെയധികം സന്തോഷത്തിലാക്കിയിട്ടുണ്ട് . ഏപ്രില്‍ 15 ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഈ താര വിവാഹത്തെക്കുറിച്ചുള്ള നടന്‍ സഞ്ജയ് ദത്തിന്റെ വാക്കുകള്‍ ശ്രെധ നേടുകയാണ്.സിനിമയായ കെജിഎഫ് ചാപ്റ്റന്‍ ടുവിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ഇവരുടെ വിവാഹത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. ഇരുവരുമായും വളരെ അടുത്ത ബന്ധമുണ്ട് സഞ്ജയ് ദത്തിന്.

എന്താണ് വിവാഹം കഴിക്കാന്‍ പോകുന്ന രണ്‍ബീറിന് നല്‍കാനുള്ള ഉപദേശം എന്നായിരുന്നു ചോദ്യം.എന്നാൽ സഞ്ജയ് ദത്ത് നല്‍കിയ മറുപടി രണ്‍ബീര്‍ ശരിക്കും വിവാഹം കഴിക്കുന്നുണ്ടോ എന്നായിരുന്നു. ശരിക്കും വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നതായി സഞ്ജയ് പറഞ്ഞു. തന്റെ മുന്നിലാണ് ആലിയ വളര്‍ന്നതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ”പരസ്പരം നല്‍കുന്നൊരു ഉറപ്പാണ് വിവാഹം. അതില്‍ ഉറച്ചു നില്‍ക്കണം. പരസ്പരം കരം പിടിച്ച് സന്തോഷത്തോടെയും സമാധാനത്തോടേയും മുന്നോട്ട് പോകണം. രണ്‍ബീര്‍, വേഗം കുട്ടികളെയുണ്ടാക്കൂ. സന്തോഷത്തോടെയിരിക്കു” എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.
”എനിക്ക് അവര്‍ക്ക് നല്‍കാന്‍ ഒരു ഉപദേശം മാത്രമേയള്ളൂ, സാഹചര്യം മനസിലാക്കാനും ആരാണോ വിട്ടു കൊടുക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യണം. ജീവിതത്തിലെ ഓരോ വളവിലും പരസ്പരം നല്‍കിയ വാക്ക് ഓര്‍ക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് മുന്നോട്ട് പോകുന്നതില്‍ പ്രധാനപ്പെട്ട കാര്യം” എന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി.
















