ദേവ്ഖര്‍: റോപ് വേയില്‍ കേബിള്‍കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ജാര്‍ഖണ്ഡിലെ ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാലരയോടെയാണ് അപകടമുണ്ടായത്.
രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണുമാണ് മരിച്ചത്. സാഹസികമായി ഹെലികോപ്റ്ററിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















