കൊച്ചി: അച്ചടക്ക ലംഘനത്തിന് ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെ വി തോമസിന് പിന്തുണയുമായി കോൺഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തോമസിനെതിരെ നടപടി എടുക്കരുതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടത്. ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളി ഇക്കാര്യം അറിയിച്ചത്.
സെമിറാല്‍ പങ്കെടുത്തതിന്റെ പേരില്‍ കെ വി തോമസിനെതിരെ കെപിസിസി നേതൃത്വം ഒരു നടപടിയും എടുക്കരുത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത്. പാര്‍ട്ടിയില്‍ കഴിവുള്ള ആളുകള്‍ വേണ്ടേ എന്നും എല്‍ദോസ് കുന്നപ്പിള്ളി ചോദിച്ചു. കഴിവുള്ളത് കൊണ്ടാണ് കെ വി തോമസിന് അംഗീകാരവും അധികാരവും പദവിയും ലഭിച്ചതെന്നും എംഎല്‍എ പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സെമിനാറില്‍ പങ്കെടുക്കന്നതില്‍ തെറ്റില്ല. കെ വി തോമസിനെ സിപിഐ എം സമ്മേളനത്തിലേക്ക് ക്ഷണിക്കുമ്ബോള്‍ അത് നിരുത്സാഹപ്പെടുത്തുകയോ പോകരുത് എന്ന് പറയുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വേദിയില്‍ പോയി കോണ്‍ഗ്രസ് കാഴ്ചപാടുകള്‍ പറയാനുള്ള വേദിയായി കാണുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
പ്രായമായവര്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറാവണം. പ്രായമായ നേതാക്കളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സിപിഐ എമ്മിനെ മാതൃകയാക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വി എസ്സിനെ മാറിയപ്പോള്‍ ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി കൊടുത്ത് ചേര്‍ത്തു പിടിച്ചു. പ്രായം കൂടിയതിന്റെ പേരില്‍ വഴിയില്‍ ഉപേക്ഷിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

















