ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിറവയറുമായി നിൽക്കുന്ന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് നടി കാജൽ അഗർവാൾ പങ്കുവെച്ചിരിക്കുന്നത്.പിങ്ക് ഡ്രെസ്സിൽ അതി സുന്ദരിയാണ് കാജൽ.
ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും കാജൽ പങ്കുവച്ചിട്ടുണ്ട്. ‘‘നമുക്കത് നേരിടാം. അമ്മയാകാനുള്ള തയാറെടുപ്പ് മനോഹരമാണ്. പക്ഷേ ചിലപ്പോൾ കുഴപ്പങ്ങളുമുണ്ടാകാം. എല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഒരു നിമിഷത്തിൽ തോന്നാം. എന്നാൽ അടുത്ത നിമിഷം നിങ്ങൾ തളരും. ഉറക്കസമയം എങ്ങനെ ക്രമീകരിക്കുമെന്ന് നിങ്ങൾ അദ്ഭുതപ്പെടും. എന്നാൽ നമ്മുടെ കുട്ടികളെയും പങ്കാളികളെയും സ്നേഹിക്കുന്ന നാളുകളിൽ ഈ വികാര വൈരുധ്യങ്ങൾ മറക്കുകയും നമ്മുടെ അതുല്യമായ കഥകൾ കൂട്ടിച്ചേർക്കുകയും അവയെ നമ്മുടേതാക്കുകയും ചെയ്യും’’എന്നാണ് കാജൽ കുറിച്ചത് .
വളരെ നീളമുള്ള ഷീർ ട്രെയ്നാണ് കാജലിന്റെ പിങ്ക് റഫൾ ഗൗണിന്റെ പ്രധാന ആകർഷണം. ഡ്യൂവി ബേസ് മേക്കപ്പും മിനിമൽ ആക്സസറീസുമായിരുന്നു തിരഞ്ഞെടുത്തത്. നീരജ കൊനയാണ് സ്റ്റൈലിസ്റ്റ്. അമൃത സമാന്ത് ആണ് കാജലിന്റെ ചിത്രങ്ങൾ പകർത്തിയത്.
















