തൃശൂർ: തൃശൂരിലെ പീച്ചിയിൽ മുൻസിഐടിയു പ്രവർത്തകൻ ജീവനൊടുക്കി. സിപിഎം ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണമുയരുന്നത്.
സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച സജി എന്നയാളാണ് മരിച്ചത്. മുന്‍ സിഐടിയു പ്രവര്‍ത്തകനാണ് മരിച്ച സജി.
ആത്മഹത്യാകുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാമര്‍ശമുണ്ട്. അഴിമതി ചോദ്യം ചെയ്തതാണ് സിപിഎം വിരോധത്തിന് കാരണമെന്ന് സജിയുടെ സഹോദരന് ബിജു ആരോപിച്ചു. പ്രാദേശിക സിപിഎം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നുവെന്നും സജി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് ബിജു പറഞ്ഞു.
സംഭവത്തിന് പിന്നാലെ പീച്ചിയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറിക്കും രണ്ടു പാർട്ടി പ്രവർത്തകർക്കും മർദനമേറ്റു. മൂന്നുപേരും പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

















