ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ട്രെയിൻ പാഞ്ഞുകയറി ഏഴു പേർ മരിച്ചു. ശ്രീകാകുളത്തെ ബാത്വാ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽപെട്ടത്. ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായി ശ്രീകാകുളം എസ് പി രാധിക അറിയിച്ചു.
മരിച്ച 7 പേരും സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് . സാങ്കേതിക തകരാറിനെ തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിർത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തതിൽപെട്ടത്.
















