കൊച്ചി: കൊച്ചി വാട്ടര്‍ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. വാട്ടര്‍ ജെട്ടി നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.
ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.
വാട്ടര്‍ ജെട്ടി നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മുന്‍പ് ഹര്‍ജിക്കാരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഈ ഹര്‍ജി തള്ളിയിരുന്നു. പിന്നീട് ഹര്‍ജിക്കാരന്‍ സുപ്രീകോടതിയില്‍ പോയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. പിന്നീടാണ് ഹര്‍ജിക്കാരന്‍ ഹരിത ട്രിബ്യൂണലിനെ സമീപിക്കുന്നത്.

















