തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം. അനാവശ്യമായി കാപ്പ ചുമത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതിനു കാരണം കാപ്പ നിയമത്തിൽ കലക്ടർമാർ വെള്ളം ചേർത്തതിനാലാണെന്നു പൊലീസിന്റെ റിപ്പോർട്ടുണ്ടായിരുന്നു. കലക്ടർക്കൊപ്പം ഡിഐജിക്കും അധികാരം നൽകി കാപ്പ ശക്തമാക്കാൻ പൊലീസ് ആഭ്യന്തര വകുപ്പിനെ സമീപിച്ചു.
കാപ്പയിൽപ്പെടുത്തി ജയിലിലടയ്ക്കാൻ ഗുണ്ടകളുടെ പട്ടിക നൽകിയാൽ കലക്ടർമാർ അതു തള്ളിക്കളയുന്നത് ഗുണ്ടകൾക്കു ധൈര്യമാകുന്നുവെന്നും ഇതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും എന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്.

















