പത്തനംതിട്ട: തിരുവല്ലയിലുണ്ടായ അപകത്തില്‍ പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് നടന്‍ ഗിന്നസ് പക്രു. പക്രു സഞ്ചരിച്ച കാറും എതിർദിശയിൽ നിന്ന് വന്ന ഒരു ലോറിയും തിരുവല്ലയില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.
സുഖമായിരിക്കുന്നുനെന്നും, മനോധൈര്യം കൈവിടാതെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും പക്രു നന്ദി അറിയിച്ചു. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞെന്നും താരം ഫേസ്ബുക്കില്‍ കുറച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FGuinnessPakruOnline%2Fposts%2F540050960823660&show_text=true&width=500
തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.
















