വാഹനാപകടങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഐഒഎസ് 16, വാച്ച് ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിൾ വാച്ചിലും ഈ സവിശേഷത ലഭ്യമാകുമെന്ന് വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ആപ്പിൾ ഉപകരണങ്ങളിൽ നിർമ്മിച്ച സെൻസറുകൾ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ് ക്രാഷ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. സെൻസർ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു ‘ആക്സിലറോമീറ്റർ’ ആണ്, അത് ഗുരുത്വാകർഷണത്തിന്‍റെ വർദ്ധനവ് അല്ലെങ്കിൽ ‘ജി-ഫോഴ്സ്’ വഴി സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങൾ കണ്ടെത്തുന്നു.
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് പ്രകാരം, ഐഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കളിൽ നിന്നും ശേഖരിച്ച ഡാറ്റ വച്ച് 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ്-ഡിറ്റക്ഷൻ ഫീച്ചർ പരീക്ഷിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.ഈ പരീക്ഷണങ്ങളിലൂടെ ഒരു കോടിക്ക് അടുത്ത് വാഹന ആഘാതങ്ങൾ കണ്ടെത്താൻ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. അതിൽ 50,000-ത്തിലധികം അപകടങ്ങളില്‍, 911-ലേക്ക് ഫോണ്‍ കോള്‍ ചെയ്തുവെന്നും വിവരം പറയുന്നു.