പാലക്കാട്: കെ എസ് ഇ ബി വിഷയത്തിൽ സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് നിലവിലെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തും. സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ചാണ് ചർച്ച. കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം കൊണ്ടാണ് താനിത് പറയുന്നതെന്നും കെ എസ് ഇ ബിയിലെ പ്രശ്നങ്ങളിൽ പരമാവധി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ എകെ ബാലൻ മന്ത്രിയുമായി സംസാരിച്ചിരുന്നു. തുടർ ചർച്ചയാണ് ഇന്ന് പാലക്കാട് നിശ്ചയിച്ചിരിക്കുന്നത്.

















