തിരുവനന്തപുരം: കെ വി തോമസിനെതിരെ കെ സുധാകരന്‍ കണ്ണുരുട്ടിയിട്ട് ഒരുകാര്യവുമില്ലെന്ന് മുന്‍ വൈദ്യുത മന്ത്രി എം എം മണി. കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ തൃച്ചംബരത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു എം എം മണിയുടെ കെ സുധാകരനെതിരായ വിമര്‍ശനങ്ങള്‍.
രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിഗതികളെ ശരിയായ ബോധത്തോടെ കാണുന്നതുകൊണ്ടാണ് കെ വി തോമസ് സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയതെന്നും, അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ധീരജിന്റെ കൊലപാതകികള്‍ക്കെതിരെ നിയമത്തിന്റെ വഴിയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എം എം മണി എംഎല്‍എ പറഞ്ഞു.

















