ദുൽഖർ സൽമാനും രശ്മിക മന്ദാനയും മൃണാൾ താക്കൂരും ഒന്നിക്കുന്ന സീതാരാമം എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ ശ്രീരാമ നവമി ദിനത്തിൽ പുറത്തുവിട്ടു. വീഡിയോയിൽ സീതയായി മൃണാളും രാമനായി ദുൽഖറും എത്തുന്നു.രശ്മിക അവതരിപ്പിക്കുന്ന മുസ്ലീം പെൺകുട്ടിയായ അഫ്രീൻ പ്രാർത്ഥന നടത്തുന്നതും സീതയെയും രാമനെയും യുദ്ധത്തിൽ വിജയിപ്പിക്കണമെന്ന് ആരോ അവളോട് പറയുന്നതും, ആശയക്കുഴപ്പത്തിൽ അഫ്രീൻ നിൽക്കുന്നതും വിഡിയോയിൽ കാണാം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രശ്മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു വീഡിയോയും പോസ്റ്ററും പുറത്തിറക്കിയതിൽ അഫ്രീനായി രശ്മികയെ കാണിക്കുന്നുണ്ട്. ഹിജാബ് ധരിച്ച്, കാറും മറ്റും കത്തുന്ന അക്രമങ്ങൾക്കിടയിലും ക്രൂരമായ നോട്ടത്തോടെയാണ് അഫ്രീന്റെ നിൽപ്.വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.ചിത്രം അശ്വിൻ ദത്ത് നിർമ്മിച്ച് ഹനു രാഘവപുടി സംവിധാനം ചെയ്യുന്നു.
















