കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്ന എം.സി. ജോസഫൈൻ അന്തരിച്ചു.
സിപിഎം പാർട്ടി കോൺഗ്രസിനിടയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

















