തിരുവനന്തപുരം: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുത്തതിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുറച്ച് സമയം മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും മാറ്റിവെക്കാമായിരുന്നാണ് മുരളീധരന്‍ വിമർശിച്ചത്.
മോദിയുടെ മൂക്ക് കുറച്ച് പേര്‍ കൂടിയിരുന്നാല്‍ തെറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ സംസാരിച്ചത് ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ്. ഇത് മലയാളികള്‍ക്ക് അടക്കം ബാധകമല്ലെന്നും മുരളീധരന്‍ വിശദീകരിച്ചു.

















