തിരുവനന്തപുരം: സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് ഇനി പാരതന്ത്ര്യത്തിന്റെ പീഢാനുഭവ കാലമായിരിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
യേശുചിത്രം നല്‍കി സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് ഇനി അടിമത്ത കുരിശ് ചുമക്കേണ്ടി വരും, ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, കെപിസിസി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സോണിയ ഗാന്ധിക്ക് അയച്ച കത്ത് നടപടിക്കായി എഐസിസി അച്ചടക്ക സമിതിക്ക് വിട്ടേക്കും. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും

















