സണ്ണി ലിയോണിന്റെ പതിനൊന്നാം വിവാഹവാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.തങ്ങളുടെ വിവാഹം ഇല്ലായ്മയുടെ കാലത്തായിരുന്നുവെന്നും തിരിഞ്ഞു നോക്കുമ്പോൾ ഇന്നെത്തി നിൽക്കുന്നയിടത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും സണ്ണി കുറിക്കുന്നു.
“ഞങ്ങൾക്ക് പണമില്ലാതിരുന്ന കാലം, 50-ൽ താഴെ അതിഥികൾ, റിസപ്ഷന്റെ പണമടയ്ക്കാൻ വിവാഹസമ്മാനമായി ലഭിച്ച ഗിഫ്റ്റ് കവർ തുറക്കൽ, അലങ്കോലമായ ഫ്ലവർ ഡെക്കറേഷൻ, മദ്യപിച്ച് മോശം പ്രസംഗങ്ങൾ നടത്തിയവർ….. നമ്മൾ ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓർമ്മപ്പെടുത്തൽ.. നമ്മൾ പങ്കിട്ട സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹ കഥ എനിക്ക് ഇഷ്‌ടമാണ്, കാരണം ഇത് ഞങ്ങളുടെ യാത്രയാണ്. ഹാപ്പി ആനിവേഴ്സറി ബേബി!,” എന്നാണ് സണ്ണി ലിയോൺ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഡാനിയൽ വെബ്ബറാണ് സണ്ണിലിയോണിന്റെ ഭർത്താവ്.3 കുട്ടികളും ഇവർക്കുണ്ട്.
















