തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ പിടികൂടാൻ പോലീസ് വീണ്ടും പരിശോധന തുടങ്ങുന്നു. ഇന്ന് രാത്രി മുതൽ വീണ്ടും പരിശോധന തുടങ്ങും
അടുത്തിടെ മദ്യപിച്ച് വാഹമോടിച്ച് നിരവധി അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെയാണ് വീണ്ടും പരിശോധന ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ബ്രത്ത് അനലൈസർ പരിശോധന വീണ്ടും തുടങ്ങാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. . കോവിഡിനെ തുടർന്നാണ് ബ്രത്ത് അനലൈസർ പരിശോധന സംസ്ഥാനത്ത് നിർത്തുവച്ചിരുന്നത്.
രാത്രികാല പരിശോധന കർശനമാക്കണമെന്നും ഉടൻ പരിശോധന പുനരാരംഭിക്കണമെന്നുമാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.

















