കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിനിടെ ജമ്മു കാഷ്മീരിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥ്യം. നായനാർ നഗറിൽ പാർട്ടി കോണ്‍ഗ്രസ് പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് തളർച്ച നോന്നിയത്. പ്രമേഹ ബാധിതനായ അദ്ദേഹത്തിന്റെ പ്രമേഹ നില ഉയർന്നതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്.
അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കശ്മീർ മുൻ എംഎൽഎയും പാർട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളിൽ ഒരാളുമാണ് മുഹമ്മദ് യൂസഫ് തരിഗാമി.
നാല് തവണ അദ്ദേഹം ജമ്മു കാഷ്മീരിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

















