ആരാധകർക്ക് ഇപ്പോഴും പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റായ് . സിനിമകളിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഐശ്വര്യയുടെയും ബച്ചൻ കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഒരുപോലെ താല്പര്യമാണ്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഐശ്വര്യ റായിയുടെ ഏകദേശ ആസ്തി 31 ദശലക്ഷമാണ് അതായത് 227 കോടി. ഐശ്വര്യയുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും അവളുടെ ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നും അവളുടെ വ്യക്തിഗത നിക്ഷേപങ്ങളിൽ നിന്നുമാണ്. നേരത്തെ ഐശ്വര്യയുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ചും വാർത്തകൾ വന്നിരുന്നു.അവസാനം പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത് ഐശ്വര്യ റായ് ഒരു സിനിമയ്ക്ക് 5-6 കോടി രൂപ വരെയാണ് വാങ്ങുന്ന തുക എന്നാണ്.
എന്നാൽ ഭർത്താവ് അഭിഷേക് ബച്ചന്റെ ആസ്തിഏകദേശം 203 കോടിയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാൾ കൂടിയാണ് അഭിഷേക്. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയുടെ ഒരു മാസത്തെ ശരാശരി വരുമാനം ഒരു കോടി രൂപയാണ്.
ഭർത്താവ് അഭിഷേക് ബച്ചനൊപ്പം മുംബൈയിലെ ഒരു ആഡംബര ബംഗ്ലാവിലാണ് ഐശ്വര്യ താമസിക്കുന്നത്. ഇതുകൂടാതെ, രണ്ട് വീടുകളും ഉണ്ട്, ഒന്ന് മുംബൈയിലും മറ്റൊന്ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലും. പലപ്പോഴും തലക്കെട്ടുകളിൽ നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും ആഡംബര വീടുകളിൽ ഒന്നാണിത്. വീടുകൾക്കൊപ്പം ആഡംബര വാഹനങ്ങളുടെ ശേഖരവും ഐശ്വര്യ റായിക്കുണ്ട്.

ഐശ്വര്യയുടെ പ്രിയപ്പെട്ട കാർ ബെന്റ്ലി സിജിടിയാണ്. ലോകത്തിലെ വിലകൂടിയ ആഡംബര കാറുകളിൽ ഒന്നാണിത്. ഏകദേശം 3.65 കോടിയാണ് ഇതിന്റെ വില. ഇതു കൂടാതെ ഐശ്വര്യ റായിയുടെ പക്കൽ ഒരു മെഴ്‌സിഡസ് ബെൻസ് S500 ഉം ഉണ്ട്, ഇതിന് ഏകദേശം 2.35 കോടി രൂപ വിലവരും.
പല പരസ്യങ്ങൾക്കും ഐശ്വര്യ വാങ്ങിയ റെക്കോർഡ് പ്രതിഫലം നേരത്ത ചർച്ചയായിരുന്നു. അതേസമയം ഐശ്വര്യയുടെ സാമ്പത്തിക കണക്കുകൾ സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഇല്ല.
















