കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് അയച്ച് ബാർ കൗൺസിൽ.
14 ദിവസത്തിനകം നോട്ടിസിന് മറുപടി നൽകണമെന്നാണ് നിർദേശം. അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്കാണ് നോട്ടിസ്.
ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്ന് ഐ ടി വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ നശിപ്പിച്ചത്
ഇതിനിടെ സായ് ശങ്കറിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടിസ്.