കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസിൽ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സൈബർ വിദഗ്ധൻ സായ് ശങ്കറിന് വീണ്ടും നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നീക്കമെന്നാണ് റിപ്പോർട്ട്.
സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിലാണ് നടപടി.
അഭിഭാഷകർ പിടിച്ചെടുത്ത സായ്ശങ്കറിന്റെ ലാപ്‌ടോപ് വീണ്ടെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അടങ്ങുന്നതാണ് ലാപ്‌ടോപ്. ഈ ലാപ്‌ടോപ് അഭിഭാഷകർ പിടിച്ചെടുത്തതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു.