ബിഗ് ബോസ് മലയാളം സീസണ്‍ 4 തകൃതിയായി നടക്കുകയാണ്. ബിഗ്‌ബോസ് മൂന്നാം സീസണിൽ വിജയിയായിരുന്നു നടന്‍ മണിക്കുട്ടൻ. ബോഗ് ബോസ് മലയാളത്തിലെ എക്കാലത്തേയും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഇപ്പോഴിതാ ബിഗ് ബോസ് മത്സരത്തില്‍ വിജയിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച ഫ്‌ളാറ്റ് സ്വന്തമായ സന്തോഷമാണ് മണിക്കുട്ടൻ പങ്കുവച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയായിരുന്നു മണിക്കുട്ടന്‍ തന്റെ സന്തോഷം പങ്കിട്ടത്. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിലൂടെയാണ് താരം വിവരം അറിയിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്‌ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സസന്തോഷം എല്ലാവരേയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും വരുന്ന ഏപ്രില്‍ 2 ന് തിരുവനന്തപരും എസ്.സി.ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോവുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്’ എന്നാണ് മണിക്കുട്ടന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് ഈ ഫ്‌ളാറ്റ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ അവകാശമാണ്. അത് അറിയിക്കേണ്ടത് എന്റെ കടമയാണ്. ഈ വിഷമഘട്ടത്തിലും എന്നോടൊപ്പം നിന്ന് എന്റെ സാഹചര്യത്തിനൊപ്പം സഹകരിച്ച ഏഷ്യാനെറ്റിനോടും കോണ്‍ഫിഡന്റ് ഗ്രൂപ്പ്് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് ്‌സിജെ സാറഇനോടും പ്രിയപ്പെട്ട ലാല്‍ സാര്‍, എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രേക്ഷകരായ നിങ്ങളോടും സ്‌നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.
എല്ലാ സാഹചര്യങ്ങളും പഴയത് പോലെ ആകുമ്പോള്‍ ബാക്കി വിവരങ്ങള്‍ എല്ലാവരേയും അറിയിക്കാം.എന്റെ ജീവിതത്തിലേയും കുടുംബത്തിലേയും സന്തോഷത്തില്‍് കൂടെ നില്‍ക്കാന്‍ എന്നും പ്രേക്ഷകരും അവരുടെ സന്തോഷവും സ്‌നേഹവും ഉണ്ടാകണമെന്നും മണിക്കുട്ടന്‍ പറയുന്നു.