കൊല്ലം: കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. കോട്ടപ്പുറം സ്വദേശി ജയ്സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു.
ഈ പണം തിരികെ ചോദിക്കാന്‍ എത്തിയപ്പോഴാണ് ജയ്സണും സുഹൃത്തുക്കളായ ഷിബുവും ,ഷാരോണും ചേര്‍ന്ന് അനീഷിന്‍റെ കൈ തല്ലിയൊടിച്ചത്. കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.