കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്.
തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് അതീവ ഗുരുതരമല്ല. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.
സംസ്ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂർ, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















