കണ്ണൂർ: കോൺഗ്രസുമായി ദേശീയ തലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് സിപിഎം പാർട്ടി കോൺഗ്രസ്. കോൺഗ്രസുമായുള്ള നിലപാടിൽ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചു.
ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു..
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടിൽ പശ്ചിമ ബംഗാൾ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. മറ്റു പ്രാദേശിക പാർട്ടികളുമായി ചർച്ച വേണ്ട വിഷയമായതിനാലാണ് കേരള മാതൃക രാഷട്രീയ അടവു നയമാക്കി മാറ്റാത്തത്.
കേരളമോഡല്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായി പോരാടും, ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും, കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ അവ്യക്തത ഇല്ല. ബി.ജെ.പിയെ നേരിടാന്‍ രംഗത്ത് വരുന്നവരുമായെല്ലാം സഹകരിക്കുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെ ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.