ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന് രോഗശാന്തി ആശംസിച്ച് നടനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ തട്ടാൻ ഭാസ്ക്കരനെ പരാമർശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. “എന്റെ തട്ടാൻ ഭാസ്ക്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും” എന്നായിരുന്നു പലേരി ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fraghunathpaleri%2Fposts%2F10158952573913883&show_text=true&width=500
രഘുനാഥ് പലേരിയുടെ പോസ്റ്റിന് നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. ശ്രീനിവാസൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെന്റിലേറ്റർ സംവിധാനത്തിൽ നിന്ന് മാറ്റിയതായും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 30നാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.