തൃശൂർ: തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോ ആണ് അനുമതി നൽകിയത്.
മെയ് 11ന് പുലര്‍ച്ചെയാകും പൂരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടക്കുക. സാമ്പിള്‍ വെടിക്കെട്ട് മെയ് 8നാണ് നടക്കുക.
കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി പൂർണമായ തോതിൽ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.