കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് ഒന്നര വയസുള്ള കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ കേസെടുത്തു.
കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ വിവരം സി ഡബ്ല്യു സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കോഴിക്കോടുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്.
എന്നാൽ കുഞ്ഞിനെ സുരക്ഷിതമല്ലാത്ത വീട്ടിലേക്കാണ് മാറ്റിയതെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു.