തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് കേസെടുക്കില്ല.ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ സംസ്ഥാന സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് കേസ് എടുക്കേണ്ടെന്ന് നിർദ്ദേശം നൽകിയത്. അതേസമയം മാസ്‌കും ശുചിത്വവും തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
കഴിഞ്ഞ രണ്ട് വർഷക്കാലമായി സംസ്ഥാനത്ത് നടപ്പിലാക്കിയ കൊറോണ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് ഇന്നലെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള കൊറോണ നിയന്ത്രണങ്ങൾ ഇന്നുമുതലുണ്ടാകില്ല. എന്നാൽ മാസ്‌ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം തുടരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

















