കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സെമിനാറിൽ പങ്കെടുത്തത് കൊണ്ട് കെ.വി.തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിന്റെ എ ടീമായി പ്രവർത്തിക്കുന്നവരാണ് തോമസിനെ വിലക്കുന്നത്. പാർട്ടി സെമിനാർ വിജയിപ്പിച്ചതിൽ സുധാകരനോട് നന്ദിയുണ്ട്. കെ.വി.തോമസിന വിലക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ നടപടി തിരുമണ്ടൻ തീരുമാനമാണെന്നും അദ്ദേഹം പറഞ്ർു
തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതിനൊപ്പം തോമസിനും ക്ഷണം അയച്ചുകൊടുത്തു. കെ.വി.തോമസ് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി.