ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന് നടന് അല്ലു അര്‍ജുന് പിഴ. താരത്തിന്റെ എസ്യുവിയില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് നടപടി. 700 രൂപ പിഴയൊടുക്കി ഗ്ലാസിൽ മാറ്റം വരുത്തണമെന്ന് താരത്തോട് ആവശ്യപ്പെട്ടുവെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് അല്ലു അർജുനിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരികരണമൊന്നും ഉണ്ടായിട്ടില്ല. 2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോൾ അല്ലു അര്‍ജുൻ. ആദ്യ ഭാഗത്തിന് ലഭിച്ച വരവേൽപ്പ് രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.