കൊല്ലം: വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വഴിയൊരുക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.
സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന യു. ജി, പി. ജി കോഴ്‌സുകളുടെ ചുമതലക്കാരായി നിയമിക്കപ്പെട്ട 46 അധ്യാപകര്‍ക്കുള്ള വിദഗ്ധ പരിശീലനം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വൈസ് ചാന്‍സലര്‍ പി.എം മുബാറക് പാഷ അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ഓറിയന്റേഷന്‍ സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഏപ്രില്‍ എട്ടിന് പരിശീലനം സമാപിക്കും.