ആര്യ നായകനാകുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ’. ശക്തി സൗന്ദർ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓൺലൈനിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ആര്യയുടെ ചിത്രത്തിന്റെ പുറത്തുവിട്ടിരിക്കുകയാണ് (Captain).
ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്. ആര്യക്കൊപ്പം പ്രധാന കഥാപാത്രമായി സിമ്രാനും ‘ക്യാപ്റ്റനി’ലുണ്ട്. യുവയാണ് ‘ക്യാപ്റ്റൻ’ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആര്യ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനാണ്.
‘ക്യാപ്റ്റൻ’ എന്ന ചിത്രം പൂർത്തിയായതായി അറിയിച്ച് സിമ്രാൻ ഫോട്ടോ ഷെയർ ചെയ്‍തിരുന്നു. ആര്യ നായകനാകുന്ന ചിത്രത്തിൽ ഭാഗമായതിന്റെ സന്തോഷത്തിലാണ് താനെന്നും സിമ്രാൻ പറയുന്നു. ‘ക്യാപ്റ്റൻ’ എന്ന സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗോകുൽ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമൻ, ഭരത് രാജ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
‘എനിമി’ എന്ന ചിത്രമാണ് ആര്യയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഇത്. ആനന്ദ് ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മംമ്‍ത മോഹൻദാസ് അടക്കമുള്ള താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
















