പത്തനംതിട്ട: റാന്നിയിൽ കുഞ്ഞിനൊപ്പം അമ്മ തീകൊളുത്തി ജീവനൊടുക്കിയ നിലയിൽ. റിൻസിയും ഒന്നര വയസുള്ള മകൾ അൽഹാനയുമാണ് മരിച്ചത്. ഐത്തല സ്വദേശി സജി ചെറിയാന്റെ ഭാര്യയും മകളുമാണ്.
റിൻസയും മകൾ അൽഹാനയും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
വൈകീട്ട് 6.30ഓടെയാണ് സംഭവം നടക്കുന്നത്. അമ്മയേയും കുഞ്ഞിനേയും പുറത്ത് കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റാന്നി അയ്ത്തല മീന്‍മുട്ട് പാറയിലാണ് ഇവരുടെ വീട്. റിന്‍സയുടെ ഭര്‍ത്താവ് സജി ചെറിയാന് വിദേശത്താണ്. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.