തിരുവനന്തപുരം: സി.പി.ഐ.എം സെമിനാർ ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണെന്നും സ്തുതിഗീതം പാടാനല്ല സെമിനാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ.
നേതാക്കൾക്ക് കോൺഗ്രസ് വിലക്കേർപ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോൺഗ്രസ് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാം, അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു. സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അസൗകര്യമുണ്ടെന്ന് ശശി തരൂർ എം പിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.