തിരുവനന്തപുരം: സി പി ഐ എം സെമിനാറിൽ പങ്കെടുക്കന്നതിന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് സോണിയ ഗാന്ധിയോട് അനുമതി തേടി . ഇതു സംബന്ധിച്ച് നൽകിയ കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നത്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു.
അതേസമയം വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ. എന്നാൽ സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെയതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.