ദില്ലി: ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് വൻ ഓഫർ വാഗ്ദാനം ചെയ്ത് ആപ്പൾ ഐസ്റ്റോർ (Apple istore) ,രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപ്പിൾ ഐസ്റ്റോർ ഇന്ത്യ, ആപ്പിൾ ഐഫോൺ 12 (Apple iphone 12) വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫർ.
മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 65,900 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ12 ലഭിക്കുന്നത്. എന്നാൽ ആപ്പിൾ ഐസ്റ്റോറിൽ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇല്ലാതെ 61,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അതായത് 5000 രൂപയുടെ ഇൻസ്റ്റൻറ് കിഴിവ് നൽകുന്നു.
ഇതിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആപ്പിൾ ഐഫോൺ 12 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 4000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ബാങ്ക് ക്യാഷ്ബാക്കും സ്റ്റോർ ഡിസ്കൗണ്ടും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 12 വെറും 56,900 രൂപയ്ക്ക് വാങ്ങാം.
ഇതിന് പുറമേ ഉപഭോക്താക്കൾക്ക് ആപ്പിൾ ഐസ്റ്റോർ ഇന്ത്യയുടെ എക്സ്ചേഞ്ച് ഓഫർ കൂടി ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്ഫോണുകൾ മാറ്റി നൽകി വീണ്ടും വിലക്കിഴിവ് നേടാം.
ആപ്പിൾ ഐഫോൺ 12 സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി ഉപഭോക്താക്കൾക്ക് അവരുടെ ആപ്പിൾ ഐഫോൺ എക്സ്ആർ 64 ജിബി അടക്കമുള്ള ഫോണുകൾ എക്സേഞ്ച് ചെയ്യാം. ഇതിലൂടെ 18,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് ആപ്പിൾ ഐസ്റ്റോർ വെബ്സൈറ്റ് പറയുന്നത്.