പാലക്കാട്: പാലക്കാട് ചിറ്റൂര്‍ അഞ്ചാം മൈലില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജ്യോതിയാണ് (39) മരിച്ചത്. ഭര്‍ത്താവ് വീരമണിയെ (50) കൊഴിഞ്ഞാംപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വീരമണിയും ജ്യോതിയും ഒരു വർഷമായി അഞ്ചാം മൈൽ പുറമ്പോക്കിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണ്. ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളും മദ്യലഹരിയില്‍ ഭര്‍ത്താവ് വീരമണി ജ്യോതിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും.