സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ ഗാനമാണ് ‘കച്ചാ ബദാം’. ഈ ബംഗാളി പാട്ട് രാജ്യമാകെ ഇന്ന് തരംഗമാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പാട്ടിനൊത്ത് താളം പിടിച്ച റീല്‍സുകളാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. അതിനിടെ കുറച്ച് പൊലീസുകാര്‍ കച്ചാ ബദാം പാട്ടിന് ചുവടുവയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേരള പൊലീസാണിതെന്ന കുറിപ്പോടെയാണ് ഗാനം പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലുള്ളത് കേരള പൊലീസ് ഉദ്യോഗസ്ഥരല്ല. ഒരു വനിത ഉള്‍പ്പെടെ പൊലീസ് വേഷധാരികളായ അഞ്ചു പേരാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പാട്ടിനൊപ്പം നൃത്തം ചെയ്യുകയും അവസാനം ചിരിച്ചുകൊണ്ട് എല്ലാവരും മാറിപ്പോവുകയും ചെയ്യുന്നത് കാണാനാകും. ചില മാധ്യമങ്ങളും ഇത് കേരള പൊലീസ് ആണെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു.
വേഷങ്ങളില്‍ നിന്ന് ഇത് കേരള പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തോന്നുന്നുണ്ട്. കേരള പൊലീസിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടേതിനു സമാനമായ തൊപ്പിയും യൂണിഫോമും ഷൂസുമാണ് വീഡിയോയില്‍ ഇരുവശങ്ങളിലുമായി നില്‍ക്കുന്ന പൊലീസുകാര്‍ ധരിച്ചിരിക്കുന്നത്. നടുക്ക് നില്‍ക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വേഷങ്ങളില്‍ നിന്ന് മനസിലാക്കാനാകും. സാധാരണ പൊലീസുകാരുടെ ഇത്തരം വീഡിയോകള്‍ കേരള പൊലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ തിരഞ്ഞെങ്കിലും ഇത്തരമൊരു വീഡിയോ കാണാനായില്ല. തുടര്‍ന്ന് ഇതിന്റെ വസ്തുത അറിയാന്‍ സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി.പി പ്രമോദ് കുമാര്‍ നല്‍കിയ വിവരം അനുസരിച്ച് ‘ഇത് കേരള പൊലീസ് ഉദ്യോഗസ്ഥരല്ല. കൊച്ചിയില്‍ നടന്ന സിനിമ ചിത്രീകരണത്തിനിടെയുള്ളതാണെന്ന് വിവരം ലഭിച്ചു.
Why shouldn’t khaki have some fun. Watch out on left and right most. pic.twitter.com/izKTzrq0Sm
— Da_Lying_Lama🇮🇳 (@GoofyOlives) March 21, 2022
ഇതോടെ പ്രീതി ഗോസ്വാമി എന്ന താരമാണ് കച്ചാ ബദാം ഡാന്‍സിലും ചുവടുവച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ‘രാക്ഷസിയിലെ താരങ്ങളാണ് ഈ വീഡിയോയിലുള്ളത്. മുംബൈ സ്വദേശിനിയായ പ്രീതി ഗോസാമിയാണ് സിനിമയിലെ നായിക. ഷൂട്ടിംഗ് ഇടവേളയിലാണ് ഇവര്‍ ഇത്തരമൊരു വീഡിയോ എടുത്തത്. ഇതോടെ വൈറല്‍ കച്ചാബദാം ഗാനത്തിലുള്ള പൊലീസുകാര്‍ സിനിമ താരങ്ങളാണെന്നും ഇവര്‍ക്ക് കേരള പൊലീസുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്.